Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carbon Dioxide

ഇ​സ്ര​യേ​ൽ-​ഗാ​സ യു​ദ്ധത്തിൽ പ​രി​സ്ഥി​തി​ക്കേറ്റത് ക​ന​ത്ത ആ​ഘാ​തം; പുറന്തള്ളിയത് 3.3 കോ​ടി ട​ൺ കാ​ർ​ബ​ൺ

ലണ്ടൻ: ഇ​സ്ര​യേ​ൽ-​ഗാ​സ യു​ദ്ധം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷകർ. യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​നി​ക നടപടികളും നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ഴി ഏ​ക​ദേ​ശം 3.3 കോ​ടി ട​ൺ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡിനു തു​ല്യ​മാ​യ വാ​ത​ക​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ല​ർ​ന്ന​താ​യി ഗ​വേ​ഷ​ക​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​ൺ എ​ർ​ത്ത്- എ​ന്ന ശാ​സ്ത്ര ജേ​ണ​ലാണു ​ഞെ​ട്ടി​ക്കു​ന്ന പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ക്വീ​ൻ മേ​രി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ണ്ട​നി​ലെ​യും ല​ങ്കാ​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​യും ഗവേഷകരാണു ​പ​ഠ​നം ന​ട​ത്തി​യ​ത്. ​യു​ദ്ധ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ ജോ​ർ​ദാ​ൻ എ​ന്ന രാ​ജ്യം ഒ​രു വ​ർ​ഷം പു​റ​ത്തു​വി​ടു​ന്ന മ​ലി​നീ​ക​ര​ണ​ത്തിനു തു​ല്യ​മാ​ണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ഏ​ക​ദേ​ശം 76 ല​ക്ഷം പെ​ട്രോ​ൾ കാ​റു​ക​ൾ ഒ​രു വ​ർ​ഷം ഓ​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​നു സ​മാ​ന​മാ​ണി​ത്. 3.3 കോ​ടി ഏ​ക്ക​ർ വ​ന​ഭൂ​മി​ക്ക് ഒ​രു വ​ർ​ഷം കൊ​ണ്ട് ആ​ഗി​ര​ണം ചെ​യ്യാ​വു​ന്ന​ത്ര​യും കാ​ർ​ബ​ൺ ആ​ണി​തെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സൈനിക നടപടി പതിമൂന്ന് ല​ക്ഷം ട​ണ്ണി​ല​ധി​കം കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​നു കാ​ര​ണ​മാ​യിട്ടുണ്ട്. മി​സൈ​ലു​ക​ൾ, റോ​ക്ക​റ്റു​ക​ൾ, മ​റ്റ് അ​ത്യാ​ധു​നി​ക യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഉൾപ്പെടെയാണിത്. കൂടാതെ, പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ർ​മാണം, ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പു​ന​ർ​നി​ർമാ​ണം എ​ന്നി​വ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ൺ തോ​ത് വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി​.

അ​ന്താ​രാ​ഷ്‌ട്രത​ല​ത്തി​ൽ ഇ​ത്ത​രം മ​ലി​നീ​ക​ര​ണ ക​ണ​ക്കു​ക​ൾ സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നാണ് ഗവേഷകരുടെ ആ​വ​ശ്യം. യു​ദ്ധ​ങ്ങ​ൾ മ​നു​ഷ്യ​ജീ​വ​നും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കും ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും, അ​വ​യു​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തിനാ​ശം പ​ല​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ഖ്യ ഗ​വേ​ഷ​ക​ൻ ബെ​ഞ്ച​മി​ൻ നെ​യ്‌​മാ​ർ​ക്ക് പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പോ​ലും സൈ​നി​ക മേ​ഖ​ല​യി​ൽനി​ന്നു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​റി​ല്ലെ​ന്നും ഗവേഷസംഘം.

Latest News

Corehub Up